പശ്ചിമഘട്ട മലനിരകൾ വൻ അപകടത്തിലെന്നു മുന്നറിയിപ്പു നൽകി യുനെസ്‌കോ. സംഘടന പുറത്തു വിട്ട പരിസ്ഥിതി റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.
പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള അടിയന്തിര നടപടികൾ ഉണ്ടായില്ലെങ്കിൽ, അവിടുത്തെ ജൈവവൈവിധ്യങ്ങൾക്കൊപ്പം പശ്ചിമഘട്ടത്തെ ആശ്രയിക്കുന്ന ജനതയുടെ ജീവിതവും ദുരിതത്തിലമരുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. പ്രകൃതി സംരക്ഷണത്തിൽ യുനെസ്കോയുടെ ഔദ്യോഗിക ഉപദേശകസമിതിയായ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
കേരളവും തമിഴ്നാടും അടക്കം ആറു സംസ്ഥാനങ്ങളുടെ ജീവനാഡിയാണ് പശ്ചിമഘട്ടം. ഇതാദ്യമായാണ് ഈ അപൂർവ ജൈവവൈവിധ്യ മണ്ഡലത്തിന്റെ സുരക്ഷയിൽ യുനെസ്‌കോ മുന്നറിയിപ്പു നൽകുന്നത്. റിപ്പോർട്ടിൽ, അതീവ ശ്രദ്ധ വേണ്ട ഇടമായാണ് പശ്ചിമഘട്ടത്തെ പരാമർശിച്ചിരിക്കുന്നത്.
Discussion about this post