രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരമാകാനൊരുങ്ങി മലയാളത്തിന്റെ സ്വന്തം മോഹൻലാൽ. ബോളിവുഡ് നടന്മാരായ അക്ഷയ് കുമാർ, സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ എന്നിവരെ കടത്തി വെട്ടിയാണ് മോഹൻലാൽ ഈ നേട്ടം സ്വന്തമാക്കാൻ ഒരുങ്ങുന്നത്. ഒരു മിനിട്ടിന് ഒരു കോടി രൂപ എന്ന നിരക്കിലാണ് പുതിയ തെലുങ്ക് ചിത്രത്തിന് മോഹൻലാൽ കരാറായിരിക്കുന്നത് എന്നതാണ് വിവരം.
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന നിരക്കാണ് ഇത്. പ്രഭാസ് നായകനാകുന്ന ‘സലാർ‘ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനാണ് മോഹൻലാൽ റെക്കോർഡ് തുക പ്രതിഫലമായി വാങ്ങുന്നത്. ചിത്രത്തിൽ പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗോഡ്ഫാദർ റോളിലാണ് മോഹൻലാൽ അഭിനയിക്കുന്നത്.
സലാറിൽ ഇരുപത് മിനിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത്. ഇതിന് ഇരുപത് കോടി പ്രതിഫലം തെലുങ്ക് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തതോടെയാണ് ഇന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിക്കുന്ന വാണിജ്യ താരമൂല്യത്തിലേക്ക് മോഹൻലാൽ ഉയർന്നത്.
നിലവിൽ ബോളിവുഡ് താരം അക്ഷയ് കുമാറാണ് രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരം. 128 കോടി രൂപയാണ് ഒരു ചിത്രത്തിന് അദ്ദേഹം വാങ്ങുന്നത്. സൽമാൻ ഖാന്റെ പ്രതിഫലം 105 കോടിയും ഷാരൂഖ് ഖാന്റേത് 88 കോടിയും ആമിർ ഖാന്റേത് 74 കോടി രൂപയുമാണ്.












Discussion about this post