ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ജില്ലാ വികസന കൗണ്‍സില്‍ വോട്ടെണ്ണലിന് തൊട്ടുമുമ്പ് മൂന്ന് പി ഡി പി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നയീം അക്തര്‍ അടക്കം മൂന്നു പേരെയാണ് കസ്റ്റഡിയില്‍ എടുത്തത്.
280 ജില്ല വികസന കൗണ്‍സില്‍ സീറ്റുകളുടെ ഫലമാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 19 വരെ എട്ടു ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പില്‍ 51 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ഉള്‍പ്പടെ ഏഴ് മുഖ്യധാര പാര്‍ട്ടികള്‍ രൂപീകരിച്ച പി എ ജി ഡി സഖ്യവും ബി ജെ പിയും തമ്മിലാണ് പ്രധാന മത്സരം.
ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷമുളള ആദ്യ തിരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് പുറത്തുവന്നത്.
Discussion about this post