തിരുവനന്തപുരം: തൃശ്ശൂർ ജില്ലയിലെ വിവിധയിടങ്ങളിലുള്ള പ്രവാസികളുടെ വീടുകളിൽ റെയ്ഡ് നടത്തി എൻഐഎ.
ചാവക്കാട്, വടക്കേക്കാട്, പൂവത്തൂർ മേഖലകളിലുള്ള അഞ്ചു വീടുകളിലാണ് ഇന്ന് രാവിലെ മുതൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് ആരംഭിച്ചത്. പഴയ തീവ്രവാദ കേസുമായി ബന്ധപ്പെട്ടുള്ള പരിശോധനയാണെന്നാണ് ലഭ്യമായ വിവരങ്ങൾ.
ഈ പ്രവാസികൾക്ക് തീവ്രവാദ സംഘടനായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്)ബന്ധമുണ്ടെന്ന് നേരത്തെ എൻഐഎയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് റെയ്ഡ് നടത്തുന്നത്. റെയ്ഡിൽ ഏതെല്ലാം രേഖകൾ പിടിച്ചെടുത്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പുറത്തു വിട്ടിട്ടില്ല.
Discussion about this post