ശ്രീനഗര്‍ : ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പാകിസ്ഥാന് സേന നടത്തിയ വെടിവയ്പില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാര്ക്ക് പരിക്കേറ്റു. വടക്കന്‍ കാശ്മീരിലെ കുപ്വാര ജില്ലയിലുള്ള നൗഗം സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സേന വെടിവച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് വെടിവയ്പ്പുണ്ടായതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
പൂഞ്ച് ജില്ലയിലെ കൃഷ്ണ ഗട്ടി സെക്ടറില്‍ ഇന്നലെ രാത്രി 11.15ന് പാകിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘനം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായി ജമ്മുവിലെ പ്രതിരോധ വക്താവ് ലെഫ്. കേണല്‍ മനീഷ് മേത്ത പറഞ്ഞു. ആര്‍ക്കും ആളപായമില്ല. സെപ്തംബറില്‍ ഇതുവരെ ഒമ്പത് തവണ പാകിസ്ഥാന് വെടിനിര്‍ത്തല്‍ കാരര്‍ ലംഘിച്ചിട്ടുണ്ട്.
Discussion about this post