ഡല്‍ഹി: രാജസ്ഥാനിലെ 18 ഹൈവേ പ്രൊജക്ടുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ഉദ്ഘാടനം.
8,341 കോടി രൂപയുടെ പദ്ധതിയ്ക്കാണ് ഇന്ന് തുടക്കം കുറിച്ചത്. 1,127 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മ്മിക്കുന്ന ദേശീയ പാതകള്‍ രാജസ്ഥാന്റെ വികസന പദ്ധതികള്‍ക്ക് കരുത്ത് പകരുന്നതാണ്.
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, കേന്ദ്ര സഹമന്ത്രി വി കെ സിംഗ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post