പത്തനംതിട്ട: 2021ലെ ഹരിവരാസനം പുരസ്കാരം പ്രഖ്യാപിച്ചു. പ്രശസ്ത ഗായകന് എംആര്‍ വീരമണി രാജുവാണ് പുരസ്കാരത്തിന് അർഹനായത്. ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്’… ഉള്‍പ്പെടെ മലയാളം, തമിഴ്, തെലുഗു ഭാഷകളിലായി ആയിരകണക്കിന് ഭക്തി ഗാനങ്ങള്‍ പാടിയ ഗായകനാണ് വീരമണി രാജു. ഒരു ലക്ഷം രൂപയടങ്ങുന്നതാണ് പുരസ്കാരം. മകര വിളക്ക് ദിവസം ശബരിമല സന്നിധാനത്ത് വച്ച് പുരസ്കാരം സമ്മാനിക്കുന്നത്.
തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ക്ക് നേരത്തെ അര്‍ഹനായിട്ടുള്ള ആളാണ്.
ശബരിമല സന്നിധാനത്ത് നടക്കുന്ന ചടങ്ങില്‍ വെച്ച് വീരമണി രാജുവിന് പുരസ്കാരം സമ്മാനിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.
Discussion about this post