ഡൽഹി: കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പതിനെണ്ണായിരം കോടി രൂപ കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ രണ്ടാം ഗഡുവായാണ് തുക കൈമാറിയിരിക്കുന്നത്. വീഡിയോ കോൺഫറൻസിംഗ് വഴി കർഷകരെ അഭിസംബോധന ചെയ്ത ശേഷമാണ് പ്രധാനമന്ത്രി തുക കൈമാറിയത്.
രാജ്യത്തെ കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് ആറായിരം രൂപ വീതം നിക്ഷേപിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. രണ്ടായിരം രൂപ വീതമുള്ള മൂന്ന് ഗഡുക്കളായാണ് തുക കർഷകരിലേക്ക് എത്തുന്നത്.
അതേസമയം പ്രതിഷേധങ്ങൾ അവസാനിപ്പിച്ച് ചർച്ചയ്ക്ക് തയ്യാറാകണമെന്ന് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമർ കർഷകരോട് അഭ്യർത്ഥിച്ചു. പുതിയ കർഷക നിയമങ്ങളുടെ മേന്മകൾ കർഷകർ മനസ്സിലാക്കണമെന്നും ആശങ്കൾ പരിഹരിക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.
Discussion about this post