ഡൽഹി: ഗുജറാത്ത് എയിംസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും. ഇന്ന് പകൽ പതിനൊന്ന് മണിക്കാണ് പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യുക. ഗുജറാത്തിന്റെ സമഗ്ര ആരോഗ്യ വികസനമാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിക്കായി 201 ഏക്കർ ഭൂമിയാണ് ഗുജറാത്ത് സർക്കാർ എറ്റെടുത്തിരിക്കുന്നത്. 1195 കോടി രൂപയാണ് പദ്ധതിക്കായി ചിലവ് വരുന്നത്. 2022ൽ പണി പൂർത്തിയാക്കും.
750 കിടക്കകളുള്ള ആശുപത്രിയിൽ 30 കിടക്കകളോട് കൂടിയ ആയുഷ് ബ്ലോക്കും ഉണ്ടാകും. 125 എം ബി ബി എസ് സീറ്റുകളും 60 നഴ്സിംഗ് സീറ്റുകളും ഉണ്ടാകും.
ഗുജറാത്ത് ഗവർണ്ണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി വിജയ് രൂപാണി, കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാർ ചൗബെ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.











Discussion about this post