മലപ്പുറം: പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റതിന് പിന്നാലെ ആത്മഹത്യാ ശ്രമം. ബുധനാഴ്ച അധികാരമേറ്റ തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് ടി.വിജിത്തിനെയാണ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
മുസ്‌ലിം ലീഗ് അംഗമാണ് വിജിത്ത്. പ്രസിഡന്റ് സ്ഥാനം പട്ടികജാതി (ജനറൽ) സംവരണമാണ്. തേഞ്ഞിപ്പാലം പഞ്ചായത്തിലെ 11ആം വാർഡ് പ്രതിനിധിയാണ് ഇദ്ദേഹം.
അത്മഹത്യാ ശ്രമത്തിന്റെ കാരണം വ്യക്തമല്ല.
Discussion about this post