ഡൽഹി: രാജ്യത്ത് അഞ്ച് പേർക്ക് കൂടി അതിതീവ്ര കൊറോണ ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ പുതിയ വൈറസ് ബാധിതരുടെ എണ്ണം 25 ആയി.
പുതിയ രോഗബാധ കണ്ടെത്തിയ 25 പേരും സുരക്ഷിതമായി ഐസൊലേഷനിൽ കഴിയുകയാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
യുകെയിൽ നിന്നും നാട്ടിലെത്തിയ ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ആദ്യ വൈറസ് രൂപാന്തരത്തെ അപേക്ഷിച്ച് പുതിയ വൈറസിന് എഴുപത് ശതമാനം അധികം വ്യാപന ശേഷിയുണ്ടെന്നും ജാഗ്രത വേണമെന്നും യുകെ സർക്കാർ വ്യക്തമാക്കിയിരുന്നു.
യുകെക്ക് പുറമെ നെതർലൻഡ്സ്, ഓസ്ട്രേലിയ, ഇറ്റലി, സ്വീഡൻ, ഡെന്മാർക്, ജർമ്മനി, കാനഡ, ഫ്രാൻസ്, സ്പെയിൻ, സ്വിറ്റ്സർലൻഡ്, ജപ്പാൻ, ലെബനൻ, സിംഗപ്പൂർ എന്നിവിടങ്ങളിലും പുതിയ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു.
Discussion about this post