തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനായി വിവിധ പബ്ലിസിറ്റി സ്റ്റണ്ടുകളിൽ പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗീയ. കഴിഞ്ഞ ദിവസം മമതാ ബാനർജി ഗോത്ര വർഗ്ഗത്തിൽപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കുകയും വീട്ടിലെ ഒരു സ്ത്രീക്കൊപ്പം പാചകം ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് കൈലാഷ് വിജയ്‌വർഗീയ രംഗത്തു വന്നത്.
5 മാസങ്ങൾക്ക് ശേഷം ഏത് പ്രവർത്തിയാണോ മുഖ്യമന്ത്രി ചെയ്യേണ്ടത്, അത് അവർ ഇപ്പോൾ തന്നെ ചെയ്യാനാരംഭിച്ചുവെന്ന് വിജയ്‌വർഗീയ പറഞ്ഞു. 5 മാസത്തിനുള്ളിൽ പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് നടക്കുമെന്നും തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിൽ കയറുമെന്നുമാണ് ഈ പ്രസ്താവനകൊണ്ട് അദ്ദേഹം ഉദേശിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ദ്വിദിന സന്ദർശനത്തിന് പിന്നാലെയാണ് മമതാ ബാനർജി ഗോത്രവർഗക്കാരുടെ ഗ്രാമം സന്ദർശിച്ചതെന്നതും ശ്രദ്ധേയമാണ്.
അമിത് ഷായ്ക്ക് പശ്ചിമ ബംഗാളിൽ വലിയ സ്വീകരണമാണ് ലഭിച്ചത്. അമിത് ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റാലിയിൽ നിരവധി പേർ പങ്കെടുത്തിരുന്നു. ബംഗാളിലെ മമതാ സർക്കാരിന്റെ ദുർഭരണത്തിനെതിരെ ജനങ്ങൾ നൽകുന്ന തിരിച്ചടിയാണ് ബിജെപിയ്ക്ക് ലഭിക്കുന്ന പിന്തുണയെന്ന് വേണം കരുതാൻ.
Discussion about this post