ഇന്ന് സംസ്ഥാനത്ത് 5215 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,283 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് 5376 പേർ രോഗമുക്തി നേടി. 8.95 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. എറണാകുളത്ത് മാത്രം കോവിഡ് സ്ഥിരീകരിച്ചത് 574 പേർക്കാണ്.
അടുത്തിടെ യുകെയിൽ നിന്നും വന്ന 32 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ തുടർ പരിശോധനയ്ക്കായി എൻഐവി പൂനെയിലേക്ക് അയച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങൾ കോവിഡിനെ തുടർന്നാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3072 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 122 പേർ സംസ്ഥാനത്തിനു പുറത്തു നിന്നും വന്നവരാണ്. 4621 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 67 ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നുണ്ട്.
Discussion about this post