ഡല്‍ഹി: രാജ്യത്ത് ദിവസേനെയുള്ള കോവിഡ് രോഗികള്‍ 30,000ത്തില്‍ താഴെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,036 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 10,62,420 സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണിത്.
23,181 പേര് രോഗമുക്തരാകുകയും ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,54,254 ആയി.
ഇതുവരെ 1,02,86,710 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 93,83,461 പേര് രോഗമുക്തി നേടി. 1,48,994 പേര്‍ക്ക് ജീവന് നഷ്ടമായി. ഇന്നലെ വരെ 17,31,11,694 സാമ്പിളുകള്‍ രാജ്യത്ത് പരിശോധിച്ചെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്ക്.
Discussion about this post