കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ നിന്നുമുള്ള നേതാക്കളുടെ കൊഴിഞ്ഞു പോക്ക് പിടിച്ചു നിർത്താൻ മുഖ്യമന്ത്രി മമത ബാനർജിക്ക് സാധിക്കുന്നില്ല. പാർട്ടി വിടുന്ന നേതാക്കൾ കൂട്ടത്തോടെയും കുടുംബത്തോടെയും ബിജെപിയിൽ ചേരുന്നത് മമതക്ക് കനത്ത തിരിച്ചടിയാവുകയാണ്.
കോണ്ടായ് നഗരസഭ മുൻ അധ്യക്ഷനും തൃണമൂൽ നേതാവുമായ സൗമേന്ദു അധികാരിയും പാർട്ടി വിട്ടു. അദ്ദേഹം ബിജെപിയിൽ ചേർന്നു. കോണ്ടായ് ഡോർമിറ്ററി ഗ്രൗണ്ടിൽ നടന്ന ബിജെപിയുടെ യോഗ്ദാൻ മേളയിൽ വെച്ചാണ് സൗമേന്ദു ബിജെപിയിൽ ചേർന്നത്. മുൻ തൃണമൂൽ നേതാവും ആഴ്ചകൾക്ക് മുൻപ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന എം എൽ എയുമായ സുവേന്ദു അധികാരിയും ചടങ്ങിൽ സന്നിഹിതനായിരുന്നു. സുവേന്ദുവിന്റെ സഹോദരനാണ് സൗമേന്ദു അധികാരി.
ഈ തെരഞ്ഞെടുപ്പ് ബിജെപി ജയിക്കുമെന്ന് സുവേന്ദു അധികാരി പറഞ്ഞു. സംസ്ഥാനത്തെ ‘സുവർണ്ണ ബംഗാൾ‘ ആക്കി മാറ്റുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയവും വാഗ്ദാനവും ബംഗാൾ ജനത നെഞ്ചേറ്റും. അത് മമതയുടെ ധിക്കാരത്തിന് അന്ത്യം കുറിക്കുമെന്നും യോഗത്തിൽ ബിജെപി നേതാവ് സുവേന്ദു അധികാരി വ്യക്തമാക്കി.
Discussion about this post