കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ടി.പി 51 സിനിമയ്ക്ക് അപ്രഖ്യാപിത വിലക്ക്. സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഉടമസ്ഥയയിലല്ലാത്ത തിയറ്ററുകള്‍ പിന്‍വാങ്ങി. 39 തിയറ്ററുകളില്‍ സിനിമ നാളെ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം തിയറ്ററുകള്‍ പിന്‍വാങ്ങുകയായിരുന്നു. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് തിയറ്ററുകളില്‍ മാത്രമാണ് പ്രദര്‍ശനം ഉണ്ടാകുക.
സിപിഎം ഇടപെടല്‍ മൂലമാണ് തിയറ്ററുകള്‍ പിന്‍വാങ്ങിയതെന്ന് സംവിധായകന്‍ മൊയ്തു താഴത്ത് പറഞ്ഞു.
‘ടിപി 51’ വടകരയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
‘ടിപി 51’വടകരയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തിയറ്റര്‍ ഉടമകളെ ചിലര്‍ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. സിനിമി ജനങ്ങള്‍ കാണട്ടെ..പൊതു സമൂഹം വിലയിരുത്തട്ടെ അത് തടയുന്നത് ശരിയല്ല.
സിനിമ കെഎസ്എഫ്ഡിസി തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. താന്‍ നാളെ സിനിമ കാണുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post