മംഗളൂരു: ആധാര്‍ കാര്‍ഡുകള്‍ മുതല്‍ വാഹന രെജിസ്റ്ററേഷന്‍ സര്‍ട്ടിഫികറ്റുകള്‍ വരെ വ്യാജമായി നിര്‍മ്മിച്ചു നല്‍കുന്ന സംഘത്തില്‍ 10 പേരെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പൊലീസ് ബംഗളൂറുവില്‍ അറസ്റ്റു ചെയ്തു. തട്ടിപ്പിന്റെ കേന്ദ്ര ബിന്ദുവെന്നു കരുതുന്ന കമലേഷ്കുമാറിന്റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ വ്യാജമായി നിര്‍മ്മിച്ച 1000 ആധാര്‍ കാര്‍ഡുകള്‍, 9000 പാന്‍കാര്‍ഡുകള്‍, 12250 ആര്‍ സികള്‍, 6240 വോട്ടര്‍ ഐഡി കാര്‍ഡുകള്‍, മൂന്നു ലാപ്ടോപ്പുകള്‍, 60,000 രൂപ എന്നിവ പിടിച്ചെടുത്തു.
ഗുള്ളാള കനകപുര റോഡിലെ കമലേഷ്കുമാര്‍ ബാവലിയ , പുട്ടിനഹള്ളി സ്വദേശി ലോകേഷ് എന്ന സലബന്ന, ശാന്തിനഗര്‍ സ്വദേശികളായ സുദര്‍ശന്‍ എന്ന സത്യനാരായണ , നിര്‍മ്മല്‍ കുമാര്‍, കെങ്കേരിയിലെ ദര്‍ശന്‍ , ഹാസനിലെ ശ്രീധര്‍ , ജനഭാരതിയിലെ ചന്ദ്രപ്പ , വിജയനഗറിലെ അഭിലാഷ്, ബസവേശ്വര നഗറിലെ തേജസ് , വിജയനഗറിലെ ആദിത്യ ഭാരതി എന്നിവരാണ് അറസ്റ്റിലായത്.
read also: കിടപ്പ് രോഗികളുടെ ക്ഷേമപെന്‍ഷനില്‍ നിന്ന് പിരിവെടുത്ത് സിപിഐ
തിരിച്ചറിയല്‍ കാര്‍ഡുകള്‍ പ്രിന്റ് ചെയ്യുന്നതിനുള്ള കരാര്‍ നിര്‍വ്വഹിക്കുന്ന റോസ്മെട്ര ടെക്നോളജീസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുമെന്ന് ബംഗളൂറു പൊലീസ് കമ്മീഷണര്‍ കമല്‍ പന്ദും ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പടിലും പറഞ്ഞു. മോഷണം നടത്തിയ ഡാറ്റകള്‍ ഉപയോഗിച്ച് രണ്ടുവര്‍ഷമായി സംഘം ഈ ഏര്‍പ്പാട് തുടര്‍ന്നുവരുന്നതായാണ് പ്രാഥമിക വിവരം.
Discussion about this post