കൊല്ലം: അഞ്ചലിൽ കിടപ്പ് രോഗികളിൽ നിന്ന് പിരിവെടുത്ത് സിപിഐ. ഇരുപത്തിയഞ്ചോളം കിടപ്പ് രോഗികളില്‍ നിന്നാണ് 100 രൂപ വീതം സിപിഐ പാര്‍ട്ടി ഫണ്ടിലേക്ക് പിരിച്ചത്. അഞ്ചല്‍ പഞ്ചായത്തിലെ പത്താം വാര്‍ഡിലെ 25 ഓളം കിടപ്പുരോഗികളില്‍ നിന്നാണ് സിപിഐ നിര്‍ബന്ധിത പണപ്പിരിവ് നടത്തിയത്.
കിടപ്പുരോഗികള്‍ക്ക് വീടുകളില്‍ ക്ഷേമപെന്‍ഷന്‍ എത്തിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, പത്താംവാര്‍ഡിലെ കിടപ്പുരോഗികളോ, ബന്ധുക്കളോ അടുത്തുള്ള അംഗന്‍വാടിയില്‍ എത്തി പണം കൈപ്പറ്റാനാണ് പഞ്ചായത്ത് അംഗം നിര്‍ദേശിച്ചത്.
read also: രമ്യ ഹരിദാസിനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു
ഇത്തരത്തില്‍ പണം വാങ്ങാന്‍ എത്തിയവര്‍ക്കാണ്, പെന്‍ഷനില്‍ നിന്നും 100 രൂപ എടുത്തശേഷം ബാക്കി തുക കൊടുത്തത്. പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിലേക്ക് എന്ന് പറഞ്ഞാണ് 100 രൂപ പിരിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. പക്ഷാഘാതം വന്ന് അഞ്ച് വര്‍ഷമായി കിടപ്പിലായ അഞ്ചല്‍ സ്വദേശിനിയുടെ ബന്ധുവാണ് ആദ്യം പരാതി ഉന്നയിച്ചത്.
Discussion about this post