ജനീവ: ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യ ഔദ്യോഗികമായി സ്ഥാനമേറ്റു. യു.എന്‍ ആസ്ഥാനത്ത് നടന്ന പതാക സ്ഥാപിക്കല്‍ ചടങ്ങില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂര്‍ത്തി പങ്കെടുത്തു.
2021-22 വര്‍ഷത്തേക്കാണ് ഇന്ത്യക്ക് രക്ഷാസമിതിയില്‍ അംഗത്വം കിട്ടിയത്. 193 അംഗ പൊതുസഭയില്‍ 184 വോട്ടുകള്‍ ഇന്ത്യ നേടി. ഇന്ത്യക്ക് പുറമെ അയര്‍ലന്‍ഡ്, കെനിയ, മെക്സികോ, നോര്‍വെ എന്നീ രാജ്യങ്ങളും രക്ഷാസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ഏഷ്യ-പസഫിക് വിഭാഗത്തില്‍ എട്ടാം തവണയാണ് ഇന്ത്യക്ക് താല്കാലിക അംഗത്വം ലഭിക്കുന്നത്. രണ്ടു വര്‍ഷമാണ് താല്കാലിക അംഗങ്ങളുടെ കാലാവധി. 2011-12 കാലയളവില്‍ ഇന്ത്യ രക്ഷാസമിതിയില്‍ അംഗമായിരുന്നു.
അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടണ് എന്നീ അഞ്ച് സ്ഥിരാംഗങ്ങളും 10 താല്കാലിക അംഗങ്ങളും ഉള്‍പ്പെടുന്നതാണ് യു.എന്‍. രക്ഷാസമിതി.
Discussion about this post