കോഴിക്കോട്: മുൻ മന്ത്രി കെ കെ രാമചന്ദ്രൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. പുലർച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം.
1995–96 കാലത്ത് എ.കെ. ആന്റണി മന്ത്രിസഭയിൽ ഭക്ഷ്യ പൊതുഭരണ വകുപ്പ് മന്ത്രിയായിരുന്നു. 2004ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പും അദ്ദേഹം കൈകാര്യം ചെയ്തു.
കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ അവസാന കാലത്ത് അദ്ദേഹം ശക്തമായ നിലപാടെടുത്തിരുന്നു. എഐസിസി അംഗവും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്നു.
Discussion about this post