എറണാകുളം: മഴ വരുന്ന സമയത്ത് രണ്ടു സ്‌കൂൾ കുട്ടികൾ തന്നോട് ലിഫ്റ്റ് ചോദിച്ചപ്പോൾ അത് നൽകിയ യുവതിക്ക് ഉണ്ടായ ദുരനുഭവം ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ച.വീഡിയോ പങ്കുവെച്ചിരിക്കുന്നതു സിനിമാ ഡയറസ്റ്റർ ആയ ആര്യൻ ആണ്. മഴ വരുന്നതിനാൽ താൻ തന്റെ സ്‌കൂട്ടർ നിർത്തുകയും അവരെ കയറ്റുകയുമായിരുന്നു.
യാത്രയിൽ താൻ അവരുടെ പഠന കാര്യങ്ങളെ കുറിച്ച് അന്വേഷിച്ചു. ഇതിനിടെ അതിലൊരാൾ വഴിയിൽ ഇറങ്ങി. മറ്റേ കുട്ടി സ്‌കൂട്ടറിൽ യാത്ര തുടർന്ന്. അവൻ പെട്ടെന്ന് തന്നോട് ചോദിച്ചത് ‘ചേച്ചി ഞാൻ ചേച്ചിയുടെ മുലയ്ക്ക് പിടിച്ചോട്ടെ’ എന്നായിരുന്നു. ഞെട്ടിപ്പോയ തന്റെ കയ്യിൽ നിന്ന് സ്‌കൂട്ടർ പോലും പാളിപ്പോയതായി യുവതി പറയുന്നു.
ഇത്രയും ചെറിയ ഒരു പയ്യന് ഇങ്ങനെയൊക്കെയുള്ള കാര്യങ്ങൾ ചോദിക്കാനുള്ള മാനസികാവസ്ഥയും ധൈര്യവും ഉണ്ടായതിനെ കുറിച്ചും ഇവർ പറയുന്നുണ്ട്. പലരും ഈ കുട്ടിയ്ക്ക് കൗൺസിലിംഗ് നൽകണം എന്നും ആവശ്യപ്പെടുന്നുണ്ട്. വീഡിയോ കാണാം:
Discussion about this post