തിരുവനന്തപുരം: കോര്‍പ്പറേഷന്റെ ശാസ്തമംഗലത്തെ കെട്ടിടത്തില്‍ ഓഫീസ് തുറന്ന് കൗൺസിലർ ആർ. ശ്രീലേഖ ഐപിഎസ്. ഇന്ന് മുതൽ സേവനം തുടങ്ങിയെന്നും ഒരു മുറിയെന്ന് പറയാൻ ആവില്ലെന്നും ഉദ്ഘാടന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു. ചെറിയ ഒരിടം. ആത്മാർത്ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവർത്തിക്കാം – ശ്രീലേഖ പോസ്റ്റിൽ പറയുന്നു.
ഇന്ന് ഉച്ച വരെ ഇവിടെ വന്നത് 18 പേർ. അവരെ സഹായിച്ചതിൽ തൃപ്തി. അത് മതിയെന്നും ഫേസ്ബുക്ക് കുറിപ്പിൽ ശ്രീലേഖ അറിയിച്ചു.
കെട്ടിടത്തിന് ചുറ്റും വേസ്റ്റ് കൂട്ടിയിട്ടിരിക്കുന്ന മറ്റൊരു വീഡിയോയും ശ്രീലേഖ പങ്കു വച്ചിട്ടുണ്ട്.എന്റെ ഇത്തിരിപ്പോന്ന കുഞ്ഞ് ഓഫീസ് മുറി. കഷ്ടിച്ചു 70-75 സ്ക്വയർ ഫീറ്റ്. പക്ഷെ ചുറ്റിനും ടൺ കണക്കിന് മാലിന്യമുണ്ടെന്നും ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.
ഫേസ് ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം
ഇന്ന് മുതൽ സേവനം തുടങ്ങി.
ഒരു മുറിയെന്ന് പറയാൻ ആവില്ല… ചെറിയ ഒരിടം. ആത്മാർത്ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവർത്തിക്കാം…
ഇന്ന് ഉച്ച വരെ ഇവിടെ വന്നത് 18 പേർ. അവരെ സഹായിച്ചതിൽ തൃപ്തി. അത് മതി.
ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലാണ് പ്രശാന്ത് എംഎൽഎയുടെ ഓഫിസ് പ്രവർത്തിക്കുന്നത്. വളരെ തുച്ഛമായ വാടക നൽകിയാണ് എംഎൽഎ ഓഫിസ് വർഷങ്ങളായി ഇവിടെ പ്രവർത്തിക്കുന്നത്. ഓഫിസിൽ തനിക്ക് പ്രവർത്തിക്കാനൊരിടം തരണം എന്ന് ശ്രിലേഖ പ്രശാന്തിനെ നേരിട്ട് കണ്ട് ആവശ്യം ഉന്നിയിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്.













Discussion about this post