എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാടില്‍ വ്യാജപട്ടയം നിര്‍മ്മിച്ചോയെന്ന് സംശയിക്കുന്നതായി പൊലീസ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ വീണ്ടും അന്വേഷണം വേണമെന്ന് പൊലീസ് പറയുന്നു. തൃക്കാക്കര ഭൂമിയിടപാടിലാണ് സെന്‍ട്രല്‍ പൊലീസിന്റെ റിപ്പോര്‍ട്ട്.
തൃക്കാക്കര ഭൂമി വില്പനയ്ക്ക് വ്യാജ പട്ടയം നിർമിച്ചെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ് പറയുന്നു. പ്രാഥമിക പരിശോധനയില്‍ ഭൂമി വില്പന വ്യാജ പട്ടയം നിര്‍മിച്ചാണെന്ന് കണ്ടെത്തി. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും പൊലീസ് പറയുന്നു.
കേസെടുക്കണമെന്ന നിര്‍ദേശമടങ്ങിയ റിപ്പോര്‍ട്ട് സെന്‍ട്രല്‍ പൊലീസ് കോടതിക്ക് കൈമാറി.
Discussion about this post