ചെന്നൈ: കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായ ആദ്യ ട്രാൻസ്ജെൻഡർ യുവതി അപ്സരാ റെഡ്ഡി എൻഡിഎയിലേക്ക്. അപ്സര ഇത്തവണ തമിഴ്നാട്ടില്‍ എന്‍ഡിഎയ്ക്ക് വേണ്ടി പ്രചാരണ രംഗത്തിറങ്ങും. അണ്ണാ ഡിഎംകെയുടെ ഭാഗമായാണ് അപ്സര എന്‍ഡിഎയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്നത്.
ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് അപ്സര പറഞ്ഞു. തമിഴ്നാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഏകപക്ഷീയമാണെന്നും അപ്സര പറഞ്ഞു. അപസരയ്ക്ക് ചെന്നൈ ഒഎംആറില്‍ തന്നെ എൻഡിഎ സീറ്റ് നൽകിയേക്കും.
അപ്സര റെഡ്ഡി പാർട്ടി വിട്ടത് കോൺഗ്രസ് നേതൃത്വത്തിനും രാഹുൽ ഗാന്ധിക്കും കനത്ത പ്രഹരമാണ്. 2020 ജനുവരിയിൽ രാഹുല്‍ഗാന്ധി മുന്‍കൈ എടുത്താണ് അപ്‍സര റെഡ്ഡിയെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചത്. ട്രാൻസ്ഡെൻഡർ വിഭാഗത്തിൽനിന്നൊരാൾ എഐസിസി ജനറൽ സെക്രട്ടറിയായത് കോൺഗ്രസ് വലിയ തോതിൽ പ്രചാരണ വിഷയമാക്കിയിരുന്നു.
Discussion about this post