കണ്ണൂര്‍: 11കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ മലപ്പുറം സ്വദേശിയായ യുവാവ് അറസ്റ്റിൽ. ധര്‍മ്മടം പോലീസ് ആണ് അറസ്റ്റ് ചെയ്തത്. മലപ്പുറം കൊണ്ടോട്ടി കൊളത്തൂര്‍ സ്വദേശി കക്കട്ടി ചാലില്‍ ഹൗസില്‍ റിംജാസ് (27) ആണ് ധര്‍മ്മടം സിഐ ശ്രീജിത്ത് കോടരിയുടെ നിര്‍ദേശപ്രകാരം എസ്ഐ മഹേഷ് കണ്ടമ്പത്തിന്റെ നേതൃത്വത്തിലുള്ള സംഘം പോക്സോ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്.
പീഡനത്തിനിരയായ കുട്ടിയുടെ മാതാവിന്റെ രണ്ടാം ഭര്‍ത്താവാണ് പ്രതി. 2020 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ടൈല്‍സ് പണിക്കാരനായ ഇയാള്‍ക്കൊപ്പം മാതാവിന്റെ കൂടെ താമസിക്കുന്നതിനിടയിലാണ് പീഡനത്തിനിരയായത് എന്ന് ചൈല്‍ഡ് ലൈനിന് ലഭിച്ച പരാതിയില്‍ തുടരന്വേഷണം നടത്തിയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post