ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരായ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറക്കുമെതിരെ വംശീയാധിക്ഷേപം. മത്സരം കാണാനെത്തിയ കണികളാണ് ഇരു താരങ്ങള്‍ക്കെതിരെയും വംശീയാധിക്ഷേപം നടത്തിയത്. മദ്യപിച്ചെത്തിയ ഏതാനും കാണികളാണ് സിറാജിനെതിരെ വംശീയാധിക്ഷേപം നടത്തിയത്.
മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ അവസാന സെഷനില്‍ സിറാജ് ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുന്ന സമയത്താണ് സംഭവം നടന്നത്. തുടര്‍ന്ന് ഈ സംഭവം ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിങ്കെ രഹാനെ അമ്പയര്‍മാരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. തുടര്‍ന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഔദ്യോഗിക പരാതി നല്‍കിയത്.
Discussion about this post