ഡൽഹി: ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ലോക നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ നീക്കം ചെയ്തതിനെ തുടർന്നാണ് രണ്ടാമതുണ്ടായിരുന്ന മോദി ഒന്നാമതെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിലവിൽ 64.7 ദശലക്ഷം ഫോളോവേഴ്സാണ് ട്വിറ്ററിൽ ഉള്ളത്.
88.7 ദശലക്ഷം ഫോളോവേഴ്‌സാണ് ട്രമ്പിന് ഉണ്ടായിരുന്നത്. നിയുക്ത യുഎസ് പ്രസിഡന്റ് ജോബൈഡന് 23.3 ദശലക്ഷം ഫോളോവേഴ്സാണ് ട്വിറ്ററിൽ ഉള്ളത്. ലോകത്തിന്റെ സമാധാനപരമായ നിലനിൽപ്പിന് ഭീഷണിയാണ് ട്രമ്പിന്റെ ട്വീറ്റുകളും വീഡിയോകളും എന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ അദ്ദേഹത്തിന്റെ അക്കൗണ്ട് നീക്കം ചെയ്തത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ട്വിറ്ററിൽ 24.2 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്.
Discussion about this post