തൃശൂര്‍ : ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഹമ്മദ് നിഷാമിന്റെ ജാമ്യാപക്ഷ തള്ളി. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്. കാപ്പാ കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
കഴിഞ്ഞ മാര്‍ച്ച് 11നാണ് നിഷാമിനെതിരെ കാപ്പാ ചുമത്തിയത്. ആറുമാസം പൂര്‍ത്തിയാകുന്നതോടെയാണ് കാപ്പാ കാലാവധി അവസാനിക്കുന്നത്. ഇതിന് മുന്നോടിയായി നിഷാം നല്കിയ ജാമ്യാപേക്ഷ കോടതി പരിഗണിച്ചിരുന്നു. നിഷാമിന് ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രൊസിക്യൂഷന് വാദം കോടതി പരിഗണിക്കുകയായിരുന്നു.
കേസിന്റെ വിചാരണ ഒക്ടോബര്‍ ആറു മുതല്‍ നവംബര്‍ ഏഴു വരെ നടക്കും. ആദ്യം സാക്ഷി വിസ്താരമാവും നടക്കുക. 108 സാക്ഷികളെയാണ് പ്രോസിക്യൂഷന് ഹാജരാക്കിയിരിക്കുന്നത്. ഒക്ടോബര്‍ അവസാനത്തോടെ നിസാമിന്റെ വിചാരണ തുടങ്ങും.
Discussion about this post