അനുഷ്ക ശർമ്മയ്ക്കും വിരാട് കോഹ്ലിക്കും കുഞ്ഞ് പിറന്നു. പെൺകുഞ്ഞ് പിറന്ന വിവരം വിരാട് കോഹ്ലിയാണ് ട്വിറ്ററിലൂടെ പങ്ക് വെച്ചത്.
ഞങ്ങൾക്ക് ഇന്ന് ഒരു പെൺകുഞ്ഞ് പിറന്ന വിവരം നിങ്ങളുമായി സന്തോഷപൂർവ്വം പങ്ക് വെക്കുകയാണ്. എല്ലാവരുടെയും പ്രാർത്ഥനകൾക്കും സ്നേഹത്തിനും ആശംസകൾക്കും നന്ദിയുണ്ട്. അനുഷ്കയും കുഞ്ഞും സുഖമായിരിക്കുന്നു. ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണ്. ഏവരും തുടർന്നും ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുമെന്ന് കരുതുകയാണ്. വിരാട് അറിയിച്ചു.
— Virat Kohli (@imVkohli) January 11, 2021
കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു അമ്മയാകാൻ പോകുന്ന വിവരം അനുഷ്ക വെളിപ്പെടുത്തിയത്. 2017 ഡിസംബറിലായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കോഹ്ലി ബോളിവുഡ് താരമായ അനുഷ്കയെ വിവാഹം ചെയ്തത്.
Discussion about this post