തൃശൂർ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റോൾസ് റോയ്സ് കാർ ലേലത്തിൽ വാങ്ങാനൊരുങ്ങി ബോബി ചെമ്മണ്ണൂർ. പ്രസിഡന്റ് ആകുന്നതിന് മുൻപ് ട്രമ്പ് ഉപയോഗിച്ചിരുന്ന 2010 മോഡൽ ഫാന്റം റോൾസ് റോയ്‌സ് കാറാണ് ബോബി ചെമ്മണ്ണൂർ ലേലത്തിൽ വാങ്ങാൻ ഒരുങ്ങുന്നത്.
https://www.facebook.com/bobychemmanurofficial/posts/3364780356967437
അമേരിക്കൻ ലേല വെബ്‌സൈറ്റായ മെകം ഓക്ഷൻസിലാണ് ട്രമ്പ് കാർ ലേലത്തിൽ വച്ചിരിക്കുന്നത്. മൂന്ന് ലക്ഷം ഡോളർ മുതൽ നാല് ലക്ഷം ഡോളർ വരെയാണ് കാറിന് വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വില. ഇതിന്റെ ഇന്ത്യൻ മൂല്യം.
അത്യാധുനിക ആഡംബര സൗകര്യങ്ങളോട് കൂടിയ കാറിൽ തീയേറ്റർ പാക്കേജ്, സ്റ്റാർലൈറ്റ് ഹെഡ്‌ലൈനർ, ഇലക്ട്രോണിക് കർട്ടൺ തുടങ്ങിയ സംവിധാനങ്ങൾ ഉണ്ട്. ലേലത്തിൽ പങ്കെടുക്കുമെന്ന വിവരം ബോബി ചെമ്മണ്ണൂർ തന്നെയാണ് അറിയിച്ചത്.
Discussion about this post