വാഷിംഗ്ടണ്‍ : തുര്‍ക്കി തീരത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ മൂന്ന് വയസുകാരനായ സിറിയന്‍ ബാലന് അയ്ലാന് കുര്‍ദിയുടെ ചിത്രം വരും കാല അഭയാര്‍ത്ഥികള്‍ക്കുള്ള മുന്നറിയിപ്പാക്കി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍. ഐസിസിന്റെ ദബിക് എന്ന ഇംഗീഷ് മാസികയിലാണ് കുഞ്ഞിന്റെ ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇസ്ലാമിന്റെ ഭൂമി വിട്ടതിന്റെ അപകടമാണിതെന്നാണ് കുഞ്ഞിന്റെ ചിത്രത്തിന് തലക്കെട്ടായി ഐസിസ് നല്‍കിയത്. തുര്‍ക്കികളുടെ രാജ്യത്തേക്കുള്ള കുടിയേറ്റക്കാരുടെ യാത്ര ക്ഷമിക്കാനാകില്ല. സ്വന്തം കുട്ടികള്‍ക്ക് വേണ്ടി ജീവിക്കേണ്ട ചില സിറിയക്കാരും ലിബിയക്കാരും തങ്ങളുടെ ജീവിതം പണയം വച്ച് ദൈവനിന്ദയുടെ നിയമമുള്ള തുര്‍ക്കിയിലേക്ക് അപകടകരമായ യാത്രകള്‍ നടത്തുകയാണെന്നും അതൊരു ഗുരുതരമായ പാപമാണെന്നും ഐസിസ് ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2000 വര്‍ഷം പഴക്കമുള്ള പാല്‍മൈരയിലെ ബെല്‍ ക്ഷേത്രം തകര്‍ത്തതിന്റേയും വധശിക്ഷ നടപ്പാക്കും മുന്‍പുള്ള ബന്ദികളുടേയും ചെറിയ കുട്ടികള്‍ ജിഹാദ് പരിശീലനം നടത്തുന്നതിന്റേയും ചിത്രങ്ങളും മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു.
Discussion about this post