ചെന്നൈ: പുതുവർഷാഘോഷങ്ങളുടെ ഭാഗമായി വിദേശത്തായിരുന്ന രാഹുൽ ഗാന്ധി തിരികെയെത്തിയ ശേഷം തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് കാണാൻ എത്തുമെന്ന് റിപ്പോർട്ട്. തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എസ്. അഴഗിരി ഇക്കാര്യം വ്യക്തമാക്കി. ജനുവരി 14ന് ജെല്ലിക്കെട്ട് നടക്കുന്ന അവനിയാപുരത്തായിരിക്കും രാഹുൽ ഗാന്ധി എത്തുക.
‘തമിഴ് വണക്കം’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പൊങ്കൽ ആഘോഷ പരിപാടികളുടെ ഭാഗമായാണ് ജെല്ലിക്കെട്ട് സംഘടിപ്പിക്കുന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയും ഇതേ ദിവസം തമിഴ്നാട് സന്ദർശിക്കുന്നുണ്ട്.
കോൺഗ്രസ് സ്ഥാപക ദിനത്തിനോടനുബന്ധിച്ച പരിപാടികളിൽ രാഹുൽ ഗാന്ധിയുടെ അസ്സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. കർഷക സമരത്തിന് കോൺഗ്രസ് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്ന് ആവർത്തിക്കുന്ന വേളയിലും രാഹുൽ ഗാന്ധി മിലാനിൽ പുതുവർഷം ആഘോഷിക്കുകയായിരുന്നു എന്ന വാർത്ത ദേശീയ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
Discussion about this post