ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുവേദികളില്‍ കണ്ണീര്‍പൊഴിച്ച സന്ദര്‍ഭങ്ങള്‍ വളരെ വിരളമാണ്. നാല് തവണയാണ് അദ്ദേഹം ഇത്തരത്തിൽ വികാരാധീനനായത്. പ്രധാനമന്ത്രി പദത്തില്‍ എത്തിയപ്പോള്‍ മുതല്‍ കൊവിഡ് വാക്സിന്‍ രാജ്യവ്യാപക ഉദ്ഘാടനം വരെയുള്ള അവസരങ്ങളിലാണ് അദ്ദേഹം വികാരാധീനനായിട്ടുള്ളത്.
ആദ്യമായി കരഞ്ഞത് മാര്‍ച്ച് 21, 2014 നു ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി പാര്‍ലമെന്‍റില്‍ എത്തിയപ്പോഴാണ്. ആദ്യമായാണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദി, അന്ന് പാര്‍ലമെന്‍റിനുള്ളില്‍ പ്രവേശിച്ചത്. പടികളില്‍ തലകുനിച്ച് വണങ്ങിയ നരേന്ദ്ര മോദി, പാര്‍ലമെന്‍റിന്‍റെ സെൻട്രല്‍ ഹാളില്‍ എത്തി. ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡിനെ അഭിസംബോധന ചെയ്‍തു. പാര്‍ട്ടിയെയും വിജയത്തെയും കുറിച്ചുള്ള പ്രസംഗത്തിനിടെ മോദി പലപ്പോഴായി വിതുമ്പി.
പിന്നീട് യുഎസ് സന്ദര്‍ശനത്തിനിടയ്‍ക്ക് ഫേസ്‍ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കുടുംബത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയ്‍ക്കാണ് മോദി അപ്പോൾ വികാരാധീനനായത്. അമ്മയെക്കുറിച്ചാണ് മോദി പരാമര്‍ശിച്ചത്. അമ്മ ജീവിതത്തിലെ വലിയ സ്വാധീനമാണ്. അമ്മ ചെറുപ്പത്തിലെ അയല്‍വീടുകളില്‍ പോയി ജോലി ചെയ്‍തിരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കമായിരുന്നു കുടുംബം. റെയില്‍വെ സ്റ്റേഷനില്‍ ചായ വിറ്റിരുന്നതും, അത്തരമൊരു ചായക്കടക്കാരനെ പ്രധാനമന്ത്രിയാക്കിയ രാജ്യത്തെക്കുറിച്ചും മോദി വിവരിച്ചു. ഇതിനിടയ്ക്കാണ് അദ്ദേഹം വിതുമ്പിയത്.
പിന്നീട് നോട്ടു നിരോധന സമയത്തുണ്ടായ പരിഹാസങ്ങൾക്കിടയിലും അദ്ദേഹം ഇമോഷണലായി. നോട്ടുനിരോധനം കാരണം എടിഎമ്മുകളുടെ മുന്‍പിലെ നീണ്ടനിരയും ജനങ്ങളുടെ പ്രതിഷേധവും പ്രതിപക്ഷ കക്ഷികളുടെ പരിഹാസവും ശക്തമായതോടെയാണ് മോദി പൊതുപരിപാടിയില്‍ മനസ് തുറന്നത്. എനിക്ക് എതിരെയുള്ള ശക്തികള്‍ ആരെന്ന് എനിക്ക് അറിയാം. അവര്‍ എന്നെ ഇല്ലാതാക്കിയേക്കാം… ഞാന്‍ ഈ കസേരയില്‍ ഇരിക്കാന്‍ ജനിച്ചതല്ല, എന്‍റെ ജീവിതം തന്നെ ഞാന്‍ രാജ്യത്തിനായി മാറ്റിവച്ചു. – കരച്ചിലടക്കി മോദി പറഞ്ഞു. നരേന്ദ്ര മോദിയുടെ വൈകാരിക പ്രതികരണത്തെ അഭിനയം എന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്.
ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ വിതരണം എന്ന വിശേഷണമുള്ള ഇന്ത്യയിലെ കൊവിഡ്-19 വാക്സിന്‍ വിതരണം ഉദ്ഘാടനം ചെയ്യുമ്പോഴാണ് പ്രധാനമന്ത്രി മോദിയുടെ കണ്ണുകള്‍ ഈറനണിഞ്ഞത്. കൊവിഡ് മഹാമാരി ജനങ്ങളുടെ ജീവിതം തടസ്സപ്പെടുത്തിയെന്നും രോഗികള്‍ ഒറ്റപ്പെടാന്‍ കാരണമായെന്നും പലര്‍ക്കും ശേഷക്രിയകള്‍പോലും ചെയ്യാനാകാതെ പോയെന്നും പരാമര്‍ശിച്ചപ്പോള്‍ നരേന്ദ്ര മോദി വികാരാധീനനായി.
വാക്സിൻ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞന്മാർക്കും മുൻനിര ആരോഗ്യ പ്രവർത്തകർക്കും അദ്ദേഹം നന്ദി പറഞ്ഞു.കൊവിഡില്‍ ജീവന്‍ നഷ്‍ടമായവരെയും പ്രതിരോധത്തിന് മുന്നിലിറങ്ങിയ ആരോഗ്യപ്രവര്‍ത്തകരെയും വൈകാരികമായ പ്രസംഗത്തില്‍ നരേന്ദ്ര മോദി പരാമര്‍ശിച്ചു. ‘പ്രതിസന്ധികളുടെയും ആശങ്കകളുടെയും കാലത്തും സ്വജീവൻ അവഗണിച്ചും ചിലർ പ്രതീക്ഷയുടെ കിരണങ്ങൾ തെളിയിക്കുകയാണ് ‘ അദ്ദേഹം പറഞ്ഞു.
Discussion about this post