തിരുവനന്തപുരം: ദേശീയ ഗെയിംസിനെക്കുറിച്ചല്ല, ലാലിസത്തെക്കുറിച്ച് മാത്രമാണ് വിമര്ശനമുണ്ടായതെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ലാലിസത്തിന് മുമ്പ് അവതരിപ്പിച്ച മറ്റ് പരിപാടികളെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ലാലിസം വിവാദമായതില്‍ നടന് മോഹന്‍ലാലിന് മനോവിഷമം ഉണ്ട്. ഇന്നും അദ്ദേഹത്തെ വിളിച്ചിരുന്നു. ലാലിസം സംബന്ധിച്ച് താന്‍ നേരത്തെ അഭിപ്രായം പറഞ്ഞതാണ്. ഇനിയും അദ്ദേഹത്തെ വേട്ടയാടരുത് .ലാല്‍ വാങ്ങിയ പണം തിരികെ നല്കുന്ന കാര്യത്തില്‍ തീരുമാനം നാളെയുണ്ടാകും. ചിലവ് കുറഞ്ഞ പരിപാടികള്‍ നടത്തണമെന്ന ചീഫ് സെക്രട്ടറിയുടെ അഭിപ്രായത്തോട് ഇപ്പോള്‍ മറുപടി നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
2011 ല്‍ ഝാര്‍ഖണ്ഡില്‍ നടന്ന ദേശീയ ഗെയിംസിനെ ഉദാഹരണമാക്കിയാണ് തിരുവഞ്ചൂര്‍ സംസാരിച്ചത്. ജാര്‍ഖണ്ഡ് ഗെയിംസിനേക്കാള്‍ 31 കോടി രൂപ കുറച്ചാണ് കേരളത്തില്‍ ഗെയിംസ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post