മോസ്കോ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസ് റഷ്യ പുനരാരംഭിക്കുന്നു. ഈ മാസം 27 മുതല്‍ ആണ് വിമാന സര്‍വീസ് പുനരാരംഭിക്കുന്നത്. ഇന്ത്യയിൽ വാക്സിൻ ആരംഭിച്ചതും കോവിഡ് കേസുകൾ കുറഞ്ഞതും അനുകൂല സാഹചര്യമാണ് സൃഷ്ടിക്കുന്നത്.
സര്‍വ്വാഭീഷ്ടസിദ്ധി നേടാനും ആയുരാരോഗ്യ സൗഖ്യത്തിനും ശത്രുദോഷശമനത്തിനും ഈ മഹാമന്ത്രം
ഇന്ത്യയെ കൂടാതെ ഫിന്‍ലന്‍ഡ്, വിയറ്റ്നാം, ഖത്തര്‍ എന്നീ രാജ്യത്തേക്കുള്ള സര്‍വീസുകളുടെ വിലക്കാണ് നീക്കിയിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ കോവിഡ് കേസുളുടെ എണ്ണം കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമായതിനു പിന്നാലെയാണ് റഷ്യ വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്.
Discussion about this post