പാലക്കാട്: വാണിയംകുളത്ത് പെന്തക്കോസ്ത് വിഭാഗം പാസ്റ്ററുടെ നേതൃത്വത്തിൽ നിർബന്ധിത മതപരിവർത്തനം നടത്തുന്നതായി പരാതി. വാണിയംകുളം ചെറുക്കാട്ടുപുലത്താണ് പെന്തക്കോസ്ത് വിഭാഗം പാസ്റ്ററുടെ നേതൃത്വത്തിൽ ഹിന്ദു ഭവനങ്ങളിൽ ചെന്ന് നിർബന്ധിത മതപരിവർത്തനം നടത്തുന്നതായി പരാതി ഉയർന്നിരിക്കുന്നത്.
പെന്തക്കോസ്ത് പാസ്റ്ററും സ്ഥലത്തെ ചില ഇടതുപക്ഷ പ്രവർത്തകരും ചേർന്ന് മനപ്പൂർവ്വം ഹിന്ദു ദൈവങ്ങളുടെ ഫോട്ടോ എടുത്ത് അഴുക്കുചാലിൽ ഉപക്ഷിച്ച് ഹിന്ദു വിശ്വാസത്തെ വ്രണപ്പെടുത്തുന്നതായി വിശ്വാസികൾ പറയുന്നു. പാസ്റ്ററും ചില രാഷ്ട്രീയ നേതാക്കളും ചേർന്ന് ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ അഴുക്കുചാലിൽ വലിച്ചെറിഞ്ഞ് മതവികാരം വ്രണപ്പെടുത്തുന്നതായും വിശ്വാസികൾ പരാതിപ്പെട്ടു.
ഹിന്ദു ഭൂരിപക്ഷം ഉള്ള പ്രദേശത്ത് ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് കലാപം സൃഷ്ടിക്കാനാണെന്ന് ഹിന്ദു സംഘടനകൾ ആരോപിച്ചു. അതേസമയം, നിർബന്ധിത മതപരിവർത്തനത്തിനെതിരെ നവമാദ്ധ്യമങ്ങളിൽ പ്രതികരിച്ചവർക്കെതിരെ കള്ളക്കേസെടുത്തതായും പരാതിയുണ്ട്.
Discussion about this post