എന്‍ഐഎയുടെ ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് കര്‍ഷക യൂണിയന്‍ നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ. കര്‍ഷക പ്രക്ഷോഭത്തെ അട്ടിനറിക്കാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമാണ് എന്‍ഐഎ നോട്ടീസെന്നും സിര്‍സ ആരോപിച്ചു. എന്നാൽ സിർസയെ വീട്ടിൽ കേറി എൻഐഎ പൊക്കിക്കോളും എന്ന് സോഷ്യൽ മീഡിയയുടെ പരിഹാസം. ഞായറാഴ്ച്ച ഹാജരാകാനായിരുന്നു കേന്ദ്ര ഏജന്‍സിയുടെ നിര്‍ദ്ദേശം.
അനധികൃത ഫണ്ടുകൾ കർഷക സംഘടനകൾക്ക് നൽകുന്നത് സംബന്ധിച്ചാണ് സമൻസ്. നിരോധിക്കപ്പെട്ട ഖാലിസ്താനി സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിനെതിരായ കേസിന്റെ ഭാഗമായാണ് സിര്‍സയെ ചോദ്യം ചെയ്യണമെന്ന ആവശ്യപ്പെട്ട് എന്‍ഐഎ നോട്ടീസ് അയച്ചത്. രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകളില്‍ ഒന്നായ ലോക് ഭലായ് ഇന്‍സാഫ് വെല്‍ഫെയര്‍ സൊസൈറ്റി അധ്യക്ഷനാണ് ബല്‍ദേവ് സിംഗ്.
ഭീകരവാദ ധനസമാഹരണവുമായി ബന്ധപ്പെട്ട കേസില്‍ ദൃക്‌സാക്ഷിയാണ് ബല്‍ദേവ് എന്ന് ആരോപിച്ചുകൊണ്ടാണ് എന്‍ഐഎ നോട്ടീസ് അയച്ചത്. കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിച്ചുകൊണ്ട് ഖാലിസ്താനി സംഘടന കഴിഞ്ഞ മാസം യുഎസിലേയും യുകെയിലേയും ഇന്ത്യന്‍ എംബസികള്‍ക്ക് മുന്നില്‍ പ്രതിഷേധിച്ചത്.
തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 12ന് എന്‍ഐഎ, ഇഡി, സിബിഐ തുടങ്ങിയ അന്വേഷണ ഏജന്‍സികളുടെ അടിയന്തിര യോഗം കേന്ദ്ര അഭ്യന്തര മന്ത്രാലയം വിളിച്ച് ചേര്‍ത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് ബല്‍ദേവ് സിംഗിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് എന്‍ഐഎ നോട്ടീസ് അയച്ചിരിക്കുന്നത്.
Discussion about this post