പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു ഏകതാപ്രതിമ. ഇപ്പോഴിതാ രാജ്യത്തിന്റെ ടൂറിസം ചരിത്രത്തിൽ വലിയ സ്വാധീനമാകുന്ന തരത്തിൽ ഏകതാപ്രതിമയിലേക്കുള്ള യാത്രാസൗകര്യങ്ങൾക്കായി ഏട്ടു പുതിയ ട്രെയിനുകൾ ഫ്ളാഗ്ഓഫ് ചെയ്യാനൊരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കി കൊണ്ടുള്ള ജനശതാബ്ദി എക്‌സ്പ്രസിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
വിസ്താഡോം കോച്ചുകളാണ് ജനശതാബ്ദി എക്‌സ്പ്രസില്‍ ഒരുക്കിയിരിയ്ക്കുന്നത്. അഹമ്മദാബാദിനും കെവാഡിയയ്ക്കും ഇടയില്‍ സര്‍വ്വീസ് നടത്തുന്ന ജനശതാബ്ദി എക്സ്പ്രസിന്റെ ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. ചില്ല് മേല്‍ക്കൂരയും അത്യാധുനിക സംവിധാനങ്ങളുമുള്ള വിസ്താഡോം കോച്ചുകളില്‍ ഇരുന്ന് പുറം കാഴ്ചകള്‍ എത്ര വേണമെങ്കിലും ആസ്വദിയ്ക്കാന്‍ സാധിയ്ക്കും. ജനശതാബ്ദി അടക്കം ഏഴ് ട്രെയിനുകളുടെ സര്‍വ്വീസാണ് നാളെ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുന്നത്.
വിനോദ സഞ്ചാരികൾക്ക് പൂർണമായും പുറംകാഴ്ചകൾ കാണാനുള്ള സജ്ജീകരണം ഉറപ്പാക്കുന്ന വിസ്റ്റാ ഡോം കോച്ചുകളാണ് ഈ ട്രെയിനുള്ളത്. ട്രെയിനിന്റെ ചിത്രങ്ങൾ മോദി ട്വിറ്ററിൽ പങ്കുവച്ചു. വിഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രധാനമന്ത്രി കെവാദിയയ്ക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നത്. ഗ്രീന്‍ ബില്‍ഡിംഗ് സര്‍ട്ടിഫിക്കേഷനുള്ള ഇന്ത്യയിലെ പ്രഥമ റെയില്‍വേ സ്റ്റേഷനാണ് കെവാദിയയിലേത്.
സർദാർ വല്ലഭായ് പട്ടേലിന്‍റെ ‘ഏകതാപ്രതിമ’ (സ്റ്റാച്യു ഓഫ് യൂണിറ്റി) ന്യൂയോര്‍ക്കിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെക്കാൾ സന്ദർശകരെ ആകർഷിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഗുജറാത്തിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപമുള്ള കെവാഡിയ ഗ്രാമത്തിൽ 2989 കോടി രൂപ മുതല്‍മുടക്കില്‍ ഉയർന്ന ‘ഏകതാ പ്രതിമ’ രാജ്യത്തെ മാതൃക വിനോദ സഞ്ചാര കേന്ദ്രമായി വളരണമെന്നുള്ളത് പ്രധാനമന്ത്രിയുടെ ലക്ഷ്യമാണ്.2018ലെ സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനമായ ഒക്ടോബർ 31നാണു പ്രതിമ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്.
Discussion about this post