വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെ ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശിപ്പിക്കുന്ന വെബ് സീരീസ് ‘താണ്ഡവ്’ സംവിധായകനും നിര്‍മ്മാതാവിനുമെതിരെ എഫ്.ഐ.ആര്‍. ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്ന തരത്തിലെ ഉള്ളടക്കം അടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. മതനിന്ദയും, സമൂഹത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതുമായ തരത്തിലാണ് ഇതിലെ അവതരണമെന്നും ചിത്രം പരിശോധിച്ച ഉദ്യോഗസ്ഥ സംഘം നിരീക്ഷിച്ചു.
പൊതുവായ പരാതികളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. ലക്നൗ പോലീസിന്റെ കണ്ടെത്തലിനെ തുടര്‍ന്ന് ഹസ്രത്ഗഞ്ച് പോലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ആമസോണ്‍ ഒറിജിനല്‍ കണ്ടെന്റ് മേധാവി അപര്‍ണ പുരോഹിത്, സംവിധായകന്‍ അലി അബ്ബാസ്, നിര്‍മ്മാതാവ് ഹിമാന്‍ഷു മെഹ്‌റ, രചയിതാവ് ഗൗരവ് സോളങ്കി എന്നിവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍.
മതവികാരം വ്രണപ്പെടുത്തുന്നു എന്ന പേരില്‍ സീരീസിനെതിരെ ഡല്‍ഹി പോലീസില്‍ പരാതി ലഭിച്ചിരുന്നു. ബി.ജെ.പി. ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും ഹിന്ദു സംഘടനകളും വിമര്‍ശനമുന്നയിച്ചിരുന്നു. സീരീസ് നിരോധിക്കണം എന്നും ആവശ്യമുയര്‍ന്നിരുന്നു.
ആമസോണ്‍ പ്രൈം വീഡിയോയില്‍ വെള്ളിയാഴ്ച റിലീസ് ചെയ്ത ഒന്‍പത് എപ്പിസോഡ് നീളുന്ന പൊളിറ്റിക്കല്‍ ഡ്രാമയാണ്. സെയ്ഫ് അലി ഖാന്‍, ഡിംപിള്‍ കപാഡിയ, സുനില്‍ ഗ്രോവര്‍, ടിഗ്‌മാന്‍ഷു ദുലിയ, ദിനോ മോറിയ കുമുദ് മിശ്ര, ഗൌഹര്‍ ഖാന്‍, അമീറ ദസ്തൂര്‍, മുഹമ്മദ് എന്നിവര്‍ വേഷമിട്ടിട്ടുണ്ട്.
Discussion about this post