പാകിസ്ഥാനില്‍ നിന്നും മോചനം വേണമെന്നാവശ്യപ്പെട്ട് റാലി. സിന്ധിയില്‍ നടന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. റാലിയുടെ മുന്‍നിരയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റര്‍ ഉയര്‍ത്തിയാണ് ഇവർ പ്രതിഷേധിച്ചത്. സിന്ധിലെ സാന്‍ ടൗണിലാണ് റാലി സംഘടിപ്പിച്ചത്.
പാകിസ്ഥാനില്‍ നിന്നും മോചനം വേണമെന്നും തങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണമെന്നുമാവശ്യപ്പെട്ട് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റര്‍ കൂടാതെ മറ്റ് ലോക നേതാക്കളുടെ പോസ്റ്ററുകളും റാലിയില്‍ ഉയര്‍ന്നു.
മുന്നണികള്‍ കൂടിയത് സിപിഎമ്മിന് തിരിച്ചടിയാകുന്നു ; തോറ്റ എംപി മാരെ മത്സരിപ്പിച്ചേക്കും
പാക്കിസ്ഥാനില്‍ നിന്നും മോചനം ആവശ്യപ്പെട്ട് മുദ്രാവാക്യങ്ങള്‍ മുഴക്കിയ ജനങ്ങള്‍ ലോകനേതാക്കള്‍ വിഷയത്തില്‍ ഇടപെടണമെന്ന ആവശ്യമാണ് മുന്നോട്ടുവെച്ചത്. ബ്രിട്ടീഷുകാര്‍ അനധികൃതമായി കൈയ്യേറിയ സിന്ധ് മേഖലയെ1947ല്‍ പാകിസ്താന് കൈമാറിയതാണെന്നും റാലിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.











