ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ ക്ഷേത്ര ആക്രമണ വിഷയം ഉന്നയിച്ചവരെ തിരികെ അതെ കേസിൽ ഉൾപ്പെടുത്തുന്നുവെന്ന് രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവും ടിഡിപി മേധാവിയുമായ എൻ ചന്ദ്രബാബു നായിഡു . സംസ്ഥാന സർക്കാരിനെതിരെ നിരവധി ആരോപണങ്ങൾ അദ്ദേഹം ഉന്നയിച്ചു. രാഷ്ട്രീയ സ്വാധീനം മൂലം ക്ഷേത്രത്തെ അപകീർത്തിപ്പെടുത്തുന്ന സംഭവങ്ങളിൽ യാതൊരു നടപടിയെടുത്തിട്ടില്ലെന്ന് മാത്രമല്ല ഇതിനു വേണ്ടി മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി, സർക്കാർ ഉപദേഷ്ടാവ് സഞ്ജല രാമകൃഷ്ണ റെഡ്ഡി എന്നിവരിൽ നിന്ന് പോലീസ് ഡയറക്ടർ ജനറൽ നിർദ്ദേശങ്ങൾ സ്വീകരിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
പാർട്ടി തിരുപ്പതി പാർലമെന്ററി സെഗ്‌മെന്റ് നേതാക്കളുടെ യോഗത്തിൽ സംസാരിക്കവേ ആയിരുന്നു നായിഡുവിന്റെ ആരോപണം. “ക്ഷേത്ര ആക്രമണത്തിന് യഥാർത്ഥത്തിൽ ഉത്തരവാദികളായ വൈഎസ്ആർസി പ്രവർത്തകരെ കേസുകളിൽ നിന്ന് രക്ഷിക്കുകയാണ്. എന്നാൽ ഈ ആക്രമണങ്ങൾ തുറന്നുകാട്ടുന്നവരെ പ്രതിചേർക്കുന്നു. വിഗ്രഹങ്ങൾ തകർത്തവർക്കെതിരെ കേസുകളൊന്നും ഫയൽ ചെയ്തിട്ടില്ല എന്ന് മാത്രമല്ല ടി.ഡി.പി നേതാക്കൾക്കെതിരെ രാമതീർത്ഥം സന്ദർശിച്ചതിന് കേസെടുക്കുകയും ചെയ്തു.
അതേസമയം വൈ.എസ്.ആർ.സി എംപി വിജയസായി റെഡ്ഡി, ജനക്കൂട്ടത്തെ പ്രകോപിപ്പിച്ച ഭരണകക്ഷി നേതാക്കൾ എന്നിവർക്കെതിരെ കേസെടുത്തിട്ടില്ല. ഇതിനിടെ ഒൻപത് ക്ഷേത്ര ആക്രമണ കേസുകളിൽ 21 പ്രതികളെ തിരിച്ചറിഞ്ഞതായി ആന്ധ്രാപ്രദേശ് ഡിജിപി ഗൗതം സവാങ് പറഞ്ഞു. ഇവരെല്ലാം ബിജെപിയുമായോ ടിഡിപിയുമായോ ബന്ധമുണ്ട്. 21 പ്രതികളിൽ 15 പേരെ അറസ്റ്റ് ചെയ്തപ്പോൾ ആറ് പേർ ഒളിവിലാണ്. അറസ്റ്റിലായ 15 പേരിൽ 13 പേരും ടിഡിപിയുമായി ബന്ധമുള്ളവരാണ്. 2 പേർ ബിജെപിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുമാണ് ഡിജിപിയുടെ ഭാഷ്യം.
ക്ഷേത്ര ആക്രമണ കേസുകൾ തടയാൻ ആന്ധ്ര പോലീസ് വകുപ്പ് നടത്തിയ ശ്രമങ്ങൾ ഉയർത്തിക്കാട്ടുന്നതിനിടെ, പോലീസ് സ്റ്റേഷൻ തലത്തിലുള്ള സാമുദായിക ഐക്യ സമിതികളും 23,256 ഗ്രാമ പ്രതിരോധ സംഘങ്ങളും രൂപീകരിക്കുന്നതായി ഡിജിപി സവാങ് പറഞ്ഞു. മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ നടത്തിയ അഭിപ്രായത്തിൽ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു.
സംസ്ഥാനത്തെ മതസ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ബഹുമുഖ തന്ത്രം നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പല ഉയർന്ന മലകളും ക്രിസ്ത്യൻ പള്ളികളായി ഉയരുകയാണ്. പളനി മലയും ശബരിമലയും പോലെ നിരവധി പടിക്കെട്ടുകൾ ഉള്ള പള്ളികൾ കെട്ടുന്നതിനെതിരെ നിരവധിപേർ രംഗത്തെത്തിയിരുന്നു.
Discussion about this post