മുംബൈ: വാട്സാപ്പ് ചാറ്റ് ചോർന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ വിശദീകരണവുമായി അർണബ് ഗോസ്വാമി. പുല്‍വാമ ഭീകരാക്രമണം ഉണ്ടായപ്പോൾ ഇന്ത്യ തിരിച്ചടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. തന്റെ ചാനല്‍ മാത്രമല്ല, മറ്റ് ചാനലുകളും അത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. അതിനെ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് അർണബ് പറഞ്ഞു. റിപബ്ലിക്ക് ടിവിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അർണബ് ഗോസ്വാമിയുടെ വാട്സാപ്പ് ചാറ്റ് ചോർന്നത് വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ചാറ്റിലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി വയനാട് എം പി രാഹുൽ ഗാന്ധിയും തിരുവനന്തപുരം എം പി ശശി തരൂരും ഉൾപ്പെടെയുള്ളവർ അർണബിനെതിരെ രംഗത്ത് വന്നിരുന്നു.
എന്നാൽ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വാർത്തകൾ വളച്ചൊടിക്കാതെ നൽകുന്നതിന് താൻ വേട്ടയാടപ്പെടുകയാണെന്നും കോൺഗ്രസാണ് അതിന് നേതൃത്വം നൽകുന്നതെന്നും അർണബ് വാദിക്കുന്നു. സംഭവത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തി സത്യം വെളിച്ചത്ത് കൊണ്ടു വരാൻ മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു കൊണ്ടാണ് അർണബിന്റെ പ്രസ്താവന അവസാനിക്കുന്നത്.
Discussion about this post