വാഷിംഗ്ടണ്‍ : സിറിയയില്‍ റഷ്യന്‍ സൈന്യം ഇടപെടുന്ന നടപടിക്കെതിരെ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ. നിലവില്‍ രാജ്യത്ത് സമാധാനം പുനസ്ഥാപിക്കുവാന്‍ സ്വീകരിക്കുന്ന നടപടികളെ കൂടി ഇല്ലായ്മ ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണു റഷ്യയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്ന് ഒബാമ കൂട്ടിച്ചേര്‍ത്തു. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന വ്യക്തിയാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുട്ടിന്.
റഷ്യയില്‍ നിന്നും നാവിക സേനയുടെ കപ്പലുകളും ആയുധധാരികളായ പട്ടാളക്കാരും സിറിയയിലേക്ക് കടന്നതായി യുഎസ് പറയുന്നു. സിറിയന്‍ സൈന്യത്തിനൊപ്പം ഐഎസ് തീവ്രവാദികള്‍ക്കെതിരേ പോരാടുവാന്‍ റഷ്യന്‍ സൈന്യവും പ്രവര്‍ത്തിക്കുന്നുണ്ടെന്നു നേരത്തെ തന്നെ റഷ്യയും സമ്മതിച്ചിരുന്നു. എന്നാല്‍ യുഎസ് നേതൃത്വത്തിലുള്ള സഖ്യ സേന റഷ്യയുടെ സിറിയയിലെ ഇടപെടലുകളെ അംഗീകരിക്കുന്നില്ല. അസദിനെ പുറത്താക്കുവാനാണ് യുഎസിനും താല്പര്യം.
Discussion about this post