ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ സുവിശേഷ പ്രഭാഷകന്‍ പോള്‍ ദിനകരന്റെ വസതിയിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്‍റെ പരിശോധനയില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ദിനകരന്‍റെ സുവിശേഷ സംഘമായ ജീസസ് കോള്‍സിന്റെ ഓഫീസില്‍ അടക്കം തമിഴ്നാട്ടിലെ 28 കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പ് റെയിഡ് നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച രാവിലെ ആരംഭിച്ച റെയിഡ് ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങിയ ഇടങ്ങളിലും പോള്‍ ദിനകരന്‍റെ ട്രെസ്റ്റിന് കീഴിലുള്ള കരുണ ക്രിസ്ത്യന്‍ സ്കൂളിലും നടന്നു.
ചെന്നൈയിലെ ദിനകരന്റെ വസതി, കോയമ്പത്തൂര്‍ കാരുണ്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഡീംഡ്) എന്നിവിടങ്ങളിലും റെയ്ഡ് നടന്നിരുന്നു. ഇയാള്‍ക്ക് കുറഞ്ഞത് അയ്യായിരം കോടിയുടെയെങ്കിലും സ്വത്തുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ കണക്ക്. 750 ഏക്കറിലാണ് കാരുണ്യ സ്ഥിതി ചെയ്യുന്നത്. പതിനായിരത്തോളം വിദ്യാര്‍ഥികള്‍. ഇന്ത്യയില്‍ 29 കേന്ദ്രങ്ങളിലും ഒന്‍പതു രാജ്യങ്ങളിലും ഇയാള്‍ക്ക് ജീസസ് കോള്‍സിന്റെ പ്രാര്‍ഥനാ ഗോപുരങ്ങളുണ്ട്.
ജീസസ് കോള്‍സ് എന്ന ടിവി ചാനലുമുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്ള റെയിന്‍ബോ ടിവി ഇയാളുടെയാണ്. ടൊറന്റോയിലെ കാനഡ ക്രിസ്ത്യന്‍ കോളേജ് നല്‍കിയ ഓണററി ഡോക്ടറേറ്റ് മുതലാക്കിയാണ് പ്രവര്‍ത്തനം. ഇയാളും പിതാവും ചേര്‍ന്നാണ് തമിഴ്‌നാട്ടില്‍ മതംമാറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ഇതിന്റെ മറവില്‍ അമേരിക്ക, കാനഡയടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് വന്‍തോതില്‍ ഫണ്ടും സ്വീകരിച്ചിരുന്നു.
കെ.പി യോഹന്നാനെ പോലെ ഇവയെല്ലാം ഇയാളും കുടുബവും സ്വന്തമാക്കുകയാണ് ചെയ്തിരുന്നതെന്നാണ് ആരോപണം.വിദേശഫണ്ടിന്റെ കണക്കുകള്‍ കേന്ദ്രത്തിന് നല്‍കാറില്ല. ഇയാളും ഇയാളുടെ വഴിവിട്ട സാമ്പത്തിക പ്രവര്‍ത്തനങ്ങളും അല്പകാലമായി ആദായ നികുതി വകുപ്പിന്റെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും നിരീക്ഷണത്തിലായിരുന്നു.
ഇതിനു പുറമേ സുവിശേഷത്തിന്റെ പേരിലും വന്‍തോതില്‍ പണം പിരിച്ചിരുന്നു.കേരളത്തിലെ ബീലിവേര്‍സ് ചര്‍ച്ചിന് ശേഷം ആദായ നികുതിവകുപ്പ് റെയിഡ് ചെയ്യുന്ന ദക്ഷിണേന്ത്യയിലെ വലിയ സുശേഷ സംഘമാണ് പോള്‍ ദിനകറിന്‍റെത്. പ്രമുഖ സുവിശേഷകനായിരുന്ന ഡിജിഎസ് ദിനകരന്റെ മകനാണ് 58 കാരനായ പോള്‍ ദിനകരന്‍.
Discussion about this post