ഡൽഹി: ഇന്ത്യയിൽ ആറ് ദിവസത്തിനിടെ പത്ത് ലക്ഷം പേർ കൊവിഡ് വാക്സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് വികസിത രാജ്യങ്ങളായ ബ്രിട്ടണെക്കാളുൽ അമേരിക്കയേക്കാളും ഉയർന്ന നിരക്കാണ്. ഇന്ത്യയിൽ ആകെ കൊവിഡ് വാക്സിൻ സ്വീകരിച്ചവരുടെ ഞായറാഴ്ചയോടെ പതിനാറ് ലക്ഷം പിന്നിട്ടതായും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
പത്ത് ലക്ഷം പേർക്ക് വാക്സിൻ നൽകാൻ യുകെ പതിനെട്ട് ദിവസം എടുത്തപ്പോൾ അമേരിക്ക ഈ നേട്ടം കൈവരിക്കാൻ പത്ത് ദിവസത്തിലധികം എടുത്തിരുന്നു.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ രാജ്യത്ത് രണ്ട് ലക്ഷത്തോളം പേർ വാക്സിൻ സ്വീകരിച്ചു. 3512 കേന്ദ്രങ്ങളിലാണ് രാജ്യത്ത് വാക്സിൻ വിതരണം.
അതേസമയം ഇന്ത്യയുടെ കൊവിഡ് വാക്സിൻ വിതരണ പദ്ധതിയായ ‘വാക്സിൻ മൈത്രി‘ ആഗോള ശ്രദ്ധ പിടിച്ചു പറ്റി മുന്നേറുകയാണ്. 92 രാജ്യങ്ങൾ വാക്സിന് വേണ്ടി ഇന്ത്യയെ സമീപിച്ചിരുന്നു. ലോകത്തിന്റെ ഫാർമസി എന്നാണ് ഏറ്റവും വലിയ വാക്സിൻ ദാതാവായ ഇന്ത്യയെ ബ്രിട്ടൺ വിശേഷിപ്പിച്ചത്. കൊവിഡിനെതിരായ പോരാട്ടത്തിലെ ഇന്ത്യയുടെ ഉറച്ച പിന്തുണക്ക് ലോകാരോഗ്യ സംഘടനയും നന്ദി അറിയിച്ചിരുന്നു.
Discussion about this post