ലഖ്നൗ: ക്ഷേത്രഭൂമിയില്‍ അനധികൃതമായി മസ്ജിദ് നിര്‍മ്മിക്കാനുള്ള ശ്രമം ബിജെപി എംഎല്‍എയും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു. ഉത്തര്‍പ്രദേശിലെ ധര്മ്മനഗ്രി ബിത്തൂരിലാണ് സംഭവം.
പ്രദേശത്തെ ബാബ ക്ഷേത്രത്തിന്റെ ഭൂമിയില്‍ മസ്ജിദ് നിര്‍മ്മിക്കാനായിരുന്നു മതമൗലികവാദികളുടെ ശ്രമം. സ്ഥലത്ത് മസ്ജിദ് നിര്‍മ്മാണം നടത്തരുതെന്നും, ഭൂമി ശിവപുരി ബാബയുടെ സമാധി നിലനില്‍ക്കുന്നതാണെന്നും, ക്ഷേത്രത്തിന്റേതാണെന്നും വ്യക്തമാക്കി പ്രദേശവാസികള്‍ എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ബിത്തൂര്‍ നിയോജകമണ്ഡലത്തിലെ ബിജെപി എംഎല്‍എ അഭിജിത് സിംഗ് സംഘ സ്ഥലത്തെത്തിയത്.
നാട്ടുകാരുടെ എതിര്‍പ്പ് മനസ്സിലാക്കിയ അദ്ദേഹം പോലീസുകാരുമായി സംസാരിച്ചെങ്കിലും വഴങ്ങാതെ വന്നതോടെ എം എല്‍ എ യുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിക്കുകയും, നിര്‍മ്മാണം നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പ്രതിഷേധത്തിന്റെ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാനും എം എല്‍എ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് മസ്ജിദിന്റെ നിര്‍മ്മാണം പോലീസ് നിര്‍ത്തി വയ്പ്പിച്ചത്.
Discussion about this post