കര്‍ഷകസമരത്തിന്റെ പേരില്‍ ഡൽഹിയിൽ നടക്കുന്ന അക്രമസംഭവങ്ങൾക്കെതിരെ ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന് രംഗത്ത്. ജനക്കൂട്ടത്തിന് നേരെ ട്രാക്ടര്‍ ഇടിച്ചു കയറ്റി കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുന്ന മനുഷ്യത്വരഹിത കലാപമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ശോഭ സുരേന്ദ്രന് പറഞ്ഞു. ഫേസ്ബുക്കിലാണ് ശോഭ സുരേന്ദ്രന്റെ പ്രതികരണം.
ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ:
രാജ്യത്തിന്റെ ഹൃദയഭൂമിയിൽ കർഷക സമരം എന്ന വ്യാജേന അക്രമം അഴിച്ചുവിട്ട കലാപകാരികൾ ഇന്ത്യയെ അപമാനിക്കുകയാണ്. രാജ്യത്തിന് ഭരണഘടന ലഭിച്ചതിന്റെ വാർഷികം അരാജകത്വം കൊണ്ട് ആഘോഷിക്കാൻ ഒരു ദേശ സ്നേഹിക്കും കഴിയില്ല.
ഇതു മനസ്സിലാക്കിയിട്ടാണ് എന്നു തോന്നുന്നു കോൺഗ്രസിന്റെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രത്യക്ഷ സമരത്തിൽ കോണ്‍ഗ്രസില്ല എന്ന് പ്രഖ്യാപിച്ചത്.
ജനക്കൂട്ടത്തിന് നേരെ ട്രാക്ടർ ഇടിച്ചു കയറ്റി കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്ന മനുഷ്യത്വരഹിത കലാപമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ആത്മാഭിമാനമുള്ള ജനത ഇതിനെതിരെ ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യും.
https://www.facebook.com/SobhaSurendranOfficial/posts/2342751109182049?__cft__[0]=AZUJQOYh5dJAuf2n0K2-BkPXb-9Ow7XQmrxLAKKdq857pNjh9x484MysnGlOhZtIK6kccm7Ci0V0Mza0nNjj6baPXdxtwLeL-4fBGJnXVhSFyzJWazNzfaDmrI58101Im6xt-mLq0Vp0ePaiJWW6wJXqqoI78_Yh-uLVGpzNBjr3sw&__tn__=%2CO%2CP-R

Discussion about this post