ഡല്‍ഹി:കൊറോണ പകര്‍ച്ചവ്യാധിയുടെയും ഭീകരതയുടെയും പശ്ചാത്തലത്തില്‍ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് ജോ ബൈഡന്‍ ഭരണകൂടം പൗരന്മാര്‍ക്ക് യാത്രാ ഉപദേശം നല്‍കി. ഇന്ത്യപാകിസ്ഥാന്‍ അതിര്‍ത്തിയിലേക്ക് പോകുന്നത് ഒഴിവാക്കാണമെന്നാണ് പ്രധാനമായും അമേരിക്ക പൗരന്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശം.
ഭീകരത, തട്ടിക്കൊണ്ടുപോകല്‍ എന്നീ സംഭവങ്ങള്‍ കണക്കിലെടുത്താണ് ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യകളിലേക്ക് പോകരുതെന്നാണ് യുഎസിന്റെ നിര്‍ദേശം. ഭീകരതയ്ക്കും സംഘര്‍ഷത്തിനും സാധ്യതയുള്ളതിനാല്‍ ഇന്ത്യപാകിസ്ഥാന്‍ അതിര്‍ത്തിയിലെ നിയന്ത്രണ രേഖകള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് ആവശ്യം.
‘ഇന്ത്യപാകിസ്ഥാന്‍ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുത്. തീവ്രവാദ ഗ്രൂപ്പുകള്‍ ഈ പ്രദേശത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഇന്ത്യയുടെയും പാകിസ്ഥാന്റെയും അതിര്‍ത്തിയുടെ ഇരുവശങ്ങളിലും ശക്തമായ സൈനിക സാന്നിധ്യമുണ്ട്. നിയന്ത്രണ രേഖയുടെ ഇരുവശത്തുനിന്നും ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈനികര്‍ തമ്മില്‍ പലപ്പോഴും വെടിവയ്പും ഷെല്ലാക്രമണവും നടക്കുകയാണ്.
ബംഗ്ലാദേശിലേക്കും,അഫ്ഗാനിസ്ഥാനിലേക്കും പോകരുതെന്നും യുഎസ് പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാത്രയുടെ കാര്യത്തില്‍ അഫ്ഗാനിസ്ഥാനിലെ എല്ലാ പ്രദേശങ്ങളും സുരക്ഷിതമേെല്ലന്നാണ് യുഎസ് കണ്‍സള്‍ട്ടേഷന്‍ പറയുന്നത്. ബ്രസീല്‍, അയര്‍ലന്‍ഡ്, ബ്രിട്ടന്‍, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് യുഎസ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.. കൊറോണ വൈറസിന്റെ പുതിയ രൂപങ്ങളുടെ ഭീഷണി കണക്കിലെടുാണ് നിയന്ത്രണം.
Discussion about this post