സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന മാതൃഭൂമിയുടെ വെബിൽ ദേശീയ പതാക ഉൾപ്പെടെയുള്ള ദേശീയ പ്രതീകങ്ങളെ അധിക്ഷേപിച്ച സമരക്കാരെ അനുകൂലിച്ച് ലേഖനം. ‘സമരചരിത്രത്തിലെ പുതിയ പാഠമായി ചെങ്കോട്ട‘ എന്ന തലക്കെട്ടിൽ പി കെ മണികണ്ഠൻ എഴുതിയ ലേഖനത്തിലാണ് ചെങ്കോട്ടയിൽ ഖാലിസ്ഥാൻ പതാക കെട്ടിയ ക്രിമിനലുകളെ വീരപുരുഷന്മാരായി ചിത്രീകരിച്ചിരിക്കുന്നത്.
കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങളെ എതിർക്കുന്ന രാജ്യത്തെ ഒരു ചെറിയ വിഭാഗം ഡൽഹിയിൽ പ്രതിപക്ഷത്തിന്റെ പ്രത്യക്ഷ പിന്തുണയോടെ നടത്തിയ അക്രമങ്ങളെയും നഗ്നമായ നിയമ ലംഘനങ്ങളെയും ‘ഭരണ വിരുദ്ധവികാരം തിളച്ച കര്‍ഷകരുടെ പ്രതിഷേധം‘ എന്നാണ് ലേഖനത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്.
‘രാജ്യം റിപ്പബ്ലിക് ആഘോഷിക്കുന്ന ദിനത്തില്‍ യുവാക്കള്‍ ചെങ്കോട്ടയിലെ കൊടിമരത്തില്‍ സിഖ് പതാക നാട്ടിയത് ഇനി ഇന്ത്യന്‍ സമരചരിത്രത്തിന്റെയും പാഠമാവും‘ എന്നും ലേഖനത്തിൽ പറയുന്നു. സമരാനുകൂലികൾ വാളുകളും മാരകായുധങ്ങളുമായി പൊലീസിനെ ആക്രമിക്കുകയും നിരവധി പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ ചില പൊലീസുകാരുടെ നില ഗുരുതരമാണ്. സമരക്കാർ ഒരു വനിതാ പൊലീസുകാരിയെ ഉൾപ്പെടെ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങളിൽ സഹിതം കാണിച്ചിരുന്നു. എന്നാൽ, ‘ഇതിനിടെ, ഏതാനും പോലീസുകാരും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടിയെങ്കിലും അല്‍പസമയത്തിനുള്ളില്‍ സ്ഥിതി ശാന്തമായി‘ എന്നാണ് മണികണ്ഠൻ എഴുതിയിരിക്കുന്നത്.
‘ട്രാക്ടര്‍ റാലികള്‍ക്കു പോകാന്‍ വഴിയൊരുക്കി സിഖ് യോദ്ധാക്കളായ നിഹാങ്ങുകള്‍ കുതിരപ്പുറമേന്തി കാവലാളുകളെപ്പോലെ നിന്നു‘, ‘പല തരത്തിലുള്ള വാളുകളേന്തി അവര്‍ ചെങ്കോട്ടയിലും പരിസരത്തും റോന്തു ചുറ്റുന്നുമുണ്ടായിരുന്നു‘ തുടങ്ങി മൂന്നാം കിട ആഴ്ചപ്പതിപ്പുകളിലെ നോവലുകളിൽ നായകന്മാരെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന മസാലക്കൂട്ടുകളും ലേഖനത്തിൽ കാര്യമായി വാരി വിതറിയിട്ടുണ്ട്.
‘ഏതു സാഹചര്യവും നേരിടാനുറപ്പിച്ച പോലെയായിരുന്നു ചെങ്കോട്ടയില്‍ കണ്ട സമരക്കാരുടെ ഭാവപ്പകര്‍ച്ച‘ എന്നും മണികണ്ഠൻ അക്രമികളുടെ പ്രകടനത്തെ വാഴ്ത്തുന്നുണ്ട്. ‘ഏതു സൈന്യത്തെയും ചെറുക്കാനുറപ്പിച്ച പോലെ അവര്‍ വടികള്‍ കൈകളിലുറപ്പിച്ചു‘ എന്ന സൈനിക വിരുദ്ധമായ വാചകം സമരക്കാരെ നേരിടാൻ നിൽക്കുന്ന പൊലീസ്- അർദ്ധ സൈനിക വിഭാഗങ്ങളെ ശത്രുസ്ഥാനത്ത് നിർത്തുന്നതാണ്.
സമരത്തിന്റെ പേരിൽ നടന്ന ദേശവിരുദ്ധതയും അക്രമങ്ങളും ചില ദേശീയ മാധ്യമങ്ങളും ദൂരദർശനും ഉൾപ്പെടെ നിഷ്പക്ഷമായി ജനങ്ങളിലെത്തിക്കാൻ ശ്രമിച്ചപ്പോൾ മലയാള മുഖ്യധാരാ മാധ്യമങ്ങൾ പതിവു പോലെ അക്രമികളെ വെള്ളപൂശുന്ന നയമാണ് പിന്തുടർന്നത് എന്ന് പരക്കെ അഭിപ്രായമുണ്ടായിരുന്നു. എന്നാൽ ദേശീയതയെ പരസ്യമായി അപമാനിക്കുന്നവരെ സ്വാതന്ത്ര്യ സമര പോരാളികൾക്ക് പോലും നൽകാൻ മടിക്കുന്ന വീരപരിവേഷം നൽകി അവതരിപ്പിക്കുന്നത് കേട്ടുകേൾവി ഇല്ലാത്തതാണ്. ‘മത തീവ്രവാദികളെക്കാൾ രാജ്യം ഭയക്കേണ്ടത് നിഷ്പക്ഷ മാധ്യമ പ്രവർത്തനം എന്ന് പറഞ്ഞു നടക്കുന്ന പന്നിക്കൂട്ടങ്ങളെയാണ്’ എന്ന ജിതിൻ കെ ജേക്കബിന്റെ അഭിപ്രായ പ്രകടനം ഈ അവസരത്തിൽ സ്മരണീയമാണ്.
Discussion about this post