പ്രകൃതിക്കെതിരെയുള്ള ആക്രമണം തുടര്‍ന്നാല്‍ വൈകാതെ ലോകത്തിലെ ഒട്ടുമിക്ക നഗരങ്ങളും വെള്ളത്തില്‍ മുങ്ങുമെന്ന് മുന്നറിയിപ്പ്. പോഡ്സ്ഡാം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഇത്തരമൊരു മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. നിലവിലുള്ള ഫോസില്‍ ഇന്ധനമെല്ലാം കത്തിക്കുകയാണെങ്കില്‍ അന്റാര്‍ട്ടിക്കയിലെ ഐസ് പാളികള്‍ പെട്ടെന്ന് ഉരുകി സമുദ്രജലനിരപ്പ് കുത്തനെ ഉയരും. ഇങ്ങനെ വന്നാല്‍ ലോകത്തെ ഒട്ടുമിക്ക തീരദേശനഗരങ്ങളും മുങ്ങുമെന്നാണ് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ഐസ്പാളികള്‍ പൂര്‍ണമായി ഉരുകിയാല്‍ സമുദ്രനിരപ്പ് 50 മുതല്‍ 60 മീറ്റര്‍വരെ ഉയരും. എന്നാല്‍ ഇത് ഇന്നോ നാളെയോ സംഭവിക്കില്ല. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പ്രകൃതിയിലുള്ള മനുഷ്യന്റെ കടന്നുകയറ്റം കൂടിവരും. അത്തരമൊരു സാഹചര്യത്തില്‍ 100 വര്‍ഷത്തിനകം ഇത് സംഭവിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്.
ആഗോളതാപനം തന്നെയാണ് പ്രധാന പ്രശനം. ചൂട് കൂടുന്നതിന്റെ വാര്‍ഷിക അളവ് രണ്ടു ഡിഗ്രിയില്‍ കൂടരുതെന്നാണ് ഗവേഷകര്‍ പറയുന്നത്. അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുക്കം കുറയ്ക്കാന്‍ ഇതു മാത്രമാണ് ഏക വഴി.
ലോകത്തെ പ്രധാന നഗരങ്ങളായ ടോക്യോ, ഹോങ്കോങ്, കൊല്‍ക്കത്ത, ഷാങ്ഹായ് എന്നീ നഗരങ്ങളെയായിരിക്കും ഇത് കാര്യമായി ബാധിക്കുക.
Discussion about this post